അറുപതാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഭാഗമായുള്ള ചിത്ര പ്രദർശനം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. അറുപതോളം കലാകാരൻമാർ ചേർന്നാണ് കാസർകോടിന്റെ കലാ സാംസ്കാരിക പാരമ്പര്യം പ്രമേയമാക്കിയുള്ള പ്രദർശനം ഒരുക്കിയത്.
സപ്ത ഭാഷകളുടെയും കലകളുടെയും സംഗമഭൂമിയായ കാസർകോടിന്റെ ചരിത്രമാണ് വിവിധ വർണങ്ങളാൽ ചാലിച്ചത്. അറുപതാമത് കലോൽസവത്തിന് അരങ്ങൊരുന്ന വേളയിൽ അറുപത് ചിത്രകാരൻമാർ പങ്കെടുക്കുന്ന പ്രദർശനമെന്ന പ്രത്യകതയും ഇതിനുണ്ട്. കലോൽസവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടും വരയും എന്ന പേരിലാണ് പ്രദർശനം സംഘടിപ്പിച്ചത്
കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ ചെണ്ട കൊട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് രാധാകൃഷ്ണമാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യവും ശ്രദ്ധേയമായി. ചിത്രപ്രദർശനം ഞായറാഴ്ച വരെ തുടരും