ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ നമ്മുടെ മയ്യത്ത് കത്തിക്കേണ്ടിവരുമോ എന്ന് എ.പി.അബ്ദുല്ലക്കുട്ടിയോട് ഉമ്മയുടെ ചോദ്യം. അപ്പോള്‍ രാജ്യത്തിന്‍റെ സംസ്കാരം ചൂണ്ടിക്കാട്ടിയാണ് ഉമ്മയോട് മറുപടി പറഞ്ഞതെന്നും, സിപിഎം–കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് ഉമ്മമാരെ പേടിപ്പിച്ചതെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
ബിജെപി ഉപാധ്യക്ഷനായതിന് പിന്നാലെ മനോരമ ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നല്‍കിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. തനിക്ക് ലഭിച്ച ഭാരവാഹിത്തത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടാകാന്‍ ഇടയില്ല. ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. വിഡിയോ കാണാം.