കോഴിക്കോട് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫും ആര്‍.എം.പിയും വിട്ടുനിന്നു. എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫിന് ഭരണം കിട്ടിയത്. കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണമാണ് യു.ഡി.എഫിന് ഇതോടെ നഷ്ടമായത്. ഇടതു മുന്നണിയും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായെന്ന് കെ.മുരളീധരന്‍ എം.പി പ്രതികരിച്ചു.
യു.ഡി.എഫിന്റേത് ദുര്‍ഭരണമെന്നാരോപിച്ചായിരുന്നു എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 18 അംഗ ഭരണ സമിതിയില്‍ ആര്‍.എം.പിയുടെ രണ്ടും എല്‍.ജെ.ഡിയുടെ മൂന്നും ആംഗങ്ങളുടെ പിന്തുണയോടയായിരുന്നു യു.ഡി.എഫ് ഭരണം. എല്‍.ഡി.എഫിന് ആറായിരുന്നു കക്ഷിനില.അവിശ്വാസ പ്രമേയത്തില്‍ നിന്ന് യു.ഡി.എഫും ആര്‍.എം.പിയും വിട്ടു നിന്നു.എല്‍.ജെ.ഡിയുടെ മൂന്നുആംഗങ്ങളും എസ്.ഡി.പി.യുടെ ഒരംഗവും എല്‍.ഡി.എഫിനൊപ്പം നിന്നു.ഇതോടെ നാലുവര്‍ഷത്തെ യു.ഡി.എഫ് ഭരണം അവസാനിച്ചു. യു.ഡി.എഫിന്റെ ദുര്‍ഭരണണത്തിനെതിരെയുള്ള നിലപാടാണ് എസ്.ഡി.പി.ഐ പ്രകടിപ്പിച്ചതെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിശദീകരണം
അതേ സമയം എല്‍.ഡി.എഫ്–എസ്.ഡി.പി.ഐ ബന്ധം കൂടുതല്‍ വ്യക്തമായെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. എല്‍.ഡി.എഫ് –എസ്.ഡി.പി.ഐ കൂട്ടുകെട്ടിനെതിരെ നാളെ വൈകുന്നേരം അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.