konni-leaders

ഇടതുമുന്നണിക്കായി വോട്ടു തേടി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും. സ്ഥാനാർഥിക്കൊപ്പം കവലകളിൽ വോട്ടു തേടിയതിനൊപ്പം ഭവന സന്ദർശനവും നടത്തി. കോന്നിയിൽ പാലാ ആവർത്തിക്കുമെന്ന് റിയാസ് പറഞ്ഞു.

ഇടതുമുന്നണി സ്ഥാനാർഥി പട്ടികയിൽ  യുവാക്കൾക്ക് പ്രധാന്യമുള്ളതിനാൽ ഇടതുയുവജനസംഘടന സജീവമാണ്. 15 മുൻനിര സംസ്ഥാന നേതാക്കളെയാണ് കോന്നിയിൽ ഡി.വൈ.എഫ് പൂർണ സമയ പ്രവർത്തനത്തിന് നിയോഗിച്ചിരിക്കുന്നത്. അഖിലേന്ത്യ നേതാക്കളും നിരീക്ഷണത്തിനെത്തുന്നു.

സ്ഥാനാർഥിക്കൊപ്പം കവലകളിൽ റിയാസ് വോട്ടഭ്യർഥിച്ചു. ഭവനസന്ദർശനത്തിലും പങ്കാളിയായി. പ്രചാരണത്തിനൊപ്പം പ്രവർത്തകർ പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന നീരീക്ഷണവും കോന്നിയിലെ ചുമതലക്കാർ നടത്തുന്നുണ്ട്.