അരൂരിൽ മതേതര സംസ്കാരത്തിന് എതിരായ സ്ഥാനാർഥികളാണ് തന്റെ എതിരാളികൾ എന്ന ഗുരുതര ആരോപണവുമായി NDA സ്ഥാനാർഥി കെ.പി പ്രകാശ് ബാബു. വികസന വിഷയങ്ങൾക്ക് പുറമെ ഇക്കാര്യങ്ങളും ചർച്ചയാക്കും. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ നിർണ്ണയിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു
കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണി പറയുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ കോട്ടങ്ങളും. ഇവക്കൊപ്പം LDF ന്റെ യും UDF ന്റെ യും സ്ഥാനാർത്ഥി നിർണയവും പ്രശ്നമായി ഉയർത്തിക്കാട്ടുകയാണ് അരൂരിൽ എൻ.ഡി.എ.
BDJS ന് മേൽക്കെ ഉള്ള മണ്ഡലത്തിൽ പാർട്ടി വോട്ടുകൾ ഉറപ്പിക്കാൻ ശ്രമം ശക്തം. BDJS വോട്ട് LDF ന് കിട്ടുമെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവനയോട് കെ.പി പ്രകാശ് ബാബുവിന്റെ പ്രതികരണം ഇങ്ങനെ