ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലുളളവരുെട നിയമനം വൈകുന്നു. പിഎസ്്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ കാല്‍ശതമാനം പേര്‍ക്ക് മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചത്.
ഇന്ത്യൻ റിസർവ് ബറ്റാലിയന്‍ റഗുലര്‍ വിങ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലുളളവരുടെ നിയമനം വൈകുന്നതാണ് ഉദ്യോഗാര്‍ഥികളെ ആശങ്കപ്പെടുത്തുന്നത്. 2016 ല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ജൂലൈ 22 ന് എഴുത്തുപരീക്ഷയും 2017 ഒാഗസ്റ്റില്‍ കായികപരീക്ഷയും പൂര്‍ത്തിയാക്കി. 2018 ജൂലൈയിലാണ് പിഎസ്്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 854 പേരുടെ പട്ടികയില്‍ നിന്ന് 306 പേര്‍ക്ക് മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചത്.
അടിയന്തര സാഹചര്യം നേരിടാനുളളസേന ആയതിനാല്‍ പതിനെട്ടുമാസത്തെ കഠിനപരിശീലനമാണുളളത്. ഭീകരാക്രമണം, ദുരന്തനിവാരണം, മാവോയിസ്റ്റ് ഉള്‍പ്പെടെ നക്സല്‍വിരുദ്ധ ഒാപ്പറേഷനുകള്‍ക്കും ആവശ്യമായവരെ റിസർവ് ബറ്റാലിയനില്‍ നിന്നാണ് നിയമിക്കുന്നത്. വാര്‍ഷികനിയമനം എന്ന നിലയിലാണ് വിജ്ഞാപനമെങ്കിലും റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർഥികളുടെ അപേക്ഷ.