joseph-kandathil

ജോസഫ് വിഭാഗത്തിലെ താഴെക്കിടയിലുള്ള പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെട്ടതിനാലാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് വിമതസ്ഥാനാര്‍ഥി ജോസഫ് കണ്ടത്തില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

പാലായിൽ യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചാണ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥി നാമനിർദേശ പത്രിക നൽകിയത്. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസഫ് കണ്ടത്തിലാണ് അവസാന മണിക്കൂറിൽ പത്രിക സമർപ്പിച്ചത്. ജോസഫിന്റേത് വിമത നീക്കമാണെന്നാരോപിച്ച് ജോസ് കെ.മാണി രംഗത്തെത്തി.   വളഞ്ഞ വഴിയിലൂടെ ചിഹ്നം നേടാനുള്ള നീക്കം തടയാനാണ് ജോസഫിന്റെ സ്ഥാനാര്‍ഥിത്വമെന്ന് പി.ജെ.ജോസഫ് പറ‍ഞ്ഞു.