milma-price

പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ക്ഷീരകര്‍ഷകര്‍. കാലിത്തീറ്റയുടെ വിലയിലുണ്ടായ ക്രമാതീത വർധന മൂലം ആയിരങ്ങള്‍ ക്ഷീര മേഖല ഉപേക്ഷിച്ചുവെന്നും കര്‍ഷകര്‍ പറയുന്നു. പാലിന്റെ വില വര്‍ധിപ്പിക്കണമെന്നാണ് മില്‍മ നിയോഗിച്ച പഠന സമതിയുടെയും ശുപാര്‍ശ.

കാലിത്തീറ്റ ,പിണ്ണാക്ക് ,ചോളമടക്കമുള്ളവയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തിൽ വില വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു. ലിറ്ററിന് നല്‍പത്തിയഞ്ചു രൂപയാക്കണമെന്നാണ്‌ ആവശ്യം. അല്ലെങ്കില്‍ ലിറ്ററിന് കുറഞ്ഞത് അഞ്ചുരൂപ വീതം സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് വഴി ഇന്‍സെന്റീവായി നല്‍കണം.

നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് മില്‍മയുടെയും നിലപാട്. നിരക്കു വര്‍ധിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ ക്ഷീരമേഖല ഉപേക്ഷിക്കുമെന്ന് നിരക്കു വർധനയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ മിൽമ നിയോഗിച്ച സമിതിയും ചൂണ്ടിക്കാട്ടുന്നു. പാലിന് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് മില്‍മ ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും.