michel25

ഇരുവൃക്കകളും തകരാറിലായ യുവാവ് ശസ്ത്രക്രിയയ്ക്കും തുടര്‍ചികില്‍സയ്ക്കുമായി സഹായം തേടുന്നു. വൃക്ക ദാനംചെയ്യാന്‍ സഹോദരന്‍ തയാറാണെങ്കിലും സാമ്പത്തികമായ പിന്തുണയില്ലാത്തതിനാല്‍ ചികില്‍സ തുടരാനാകാതെ വിഷമിക്കുകയാണ് കൊച്ചി മാമംഗലം സ്വദേശി  മൈക്കിള്‍.

പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഭാര്യയും. സൊസൈറ്റിയില്‍ നിന്നു ലോണെടുത്ത് കേവലം രണ്ട് സെന്‍റ് വസ്തുവില്‍ പണികഴിപ്പിച്ച വീട്ടിലാണ് മൈക്കിളിന്‍റെ താമസം. പ്രാരാബ്ധം പറയുകയല്ല. പക്ഷെ തീര്‍ത്തും ഗതികേടിന്റെ പുറത്താണ് നിങ്ങളുടെ മുന്നിലേക്ക് മൈക്കിള്‍ കൈനീട്ടുന്നത്. മൈക്കിള്‍ ഇലക്ട്രിഷ്യനാണ്. നാല്‍പ്പത്തിയാറ് വയസ്. ആഴ്ച്ചയില്‍ മൂന്നുതവണ ചെയ്യുന്ന ഡയാലിസിസിലാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഒരു ഡയാലിസിസിന് രണ്ടായിരം രൂപയാണ് ചെലവ്. അങ്ങനെ ഒരാഴ്ച്ച ആറായിരം രൂപ ചിലവുണ്ട് ഈ കുടുംബത്തിന്. സഹോദരന്‍ വൃക്ക നല്‍കാന്‍ തയാറാണ്. എന്നാല്‍ ഇരുവരുടെയും ശസ്ത്രക്രിയകള്‍ക്കും തുടര്‍ചികില്‍സയ്ക്കും  പതിനഞ്ച് ലക്ഷം രൂപ വേണം.

നാട്ടുകാര്‍ ചേര്‍ന്ന് കഴിയുന്ന തുക പിരിക്കുന്നുണ്ട്. നിങ്ങളുടെയും സഹായം ആവശ്യമാണ്. മൈക്കിളിന്‍റെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പാലാരിവട്ടം ശാഖയില്‍ 0228053000008190 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

പി.വി മൈക്കിള്‍

അക്കൗണ്ട് നമ്പർ: 0228053000008190

SIB പാലാരിവട്ടം ബ്രാഞ്ച്

IFSC: SIBL 0000228