chaliyar-dry

ചാലിയാർ പുഴ ഗതി മാറി ഒഴുകിയതിനാൽ കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് പോത്തുകല്ലിലെ മറിപ്പുഴ മുക്കം ഗ്രാമവാസികൾ. ഇതുവരെ സമ്പാദിച്ചതെല്ലാം നഷ്ടപെട്ടതിന് പുറമെ ഇനി കുടിവെള്ള പ്രതിസന്ധി കൂടി എത്തിയാൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്  നാട്ടുകാർ. 

 

പുഴ ഒഴുകിയ വഴിയാണിതെന്ന് കണ്ടാലേ തോന്നില്ല. ഉരുൾപൊട്ടലിൽ ഒലിച്ചു വന്ന പാറയും മണലുമാണ് നിറയെ. ചെറു പുഴയായിരുന്ന കാരടാൻ പുഴയെ ചാലിയാർ കയ്യടക്കിയതോടെ പഴയ ചാലിയറിന്റെ സ്ഥാനത്ത് നീർച്ചാലുകൾ മാത്രമായി. ഇതോടെ കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്കാണ് നാട്ടുകാർ നീങ്ങുന്നത്.