soil-pipe

ചെറുതോണി: സോയിൽ പൈപ്പിങിൽ ഏക സമ്പാദ്യമായ വീട് നഷ്ടപ്പെട്ടതിന്റെ തീരാദുഃഖത്തിലാണ് മരിയാപുരം പഞ്ചായത്തിലെ വിമലഗിരിയിലെ സർക്കാർ സ്കൂൾ മുൻ അധ്യാപകൻ പോൾ വർഗീസ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 നുണ്ടായ സോയിൽ പൈപ്പിങ്ങിലാണ് വീട് തെന്നി മാറിയത്. പ്രളയശേഷമുണ്ടായ സോയിൽ പൈപ്പിങ് എന്ന പ്രതിഭാസത്തിൽ 40 ഡിഗ്രി ചെരിവിൽ വീട് തെന്നി മാറി. വീടിന്റെ ഒരു ഭാഗം മണ്ണിൽതാഴ്ന്നു. ചില ഭാഗങ്ങൾ 12 അടി നീങ്ങി മാറി. 

 

വീടിന്റെ ചുമരുകളും തറയും വീണ്ടു കീറി. ‘‘ചെറുതോണിയിലെ ബാങ്ക് ശാഖയിൽനിന്ന് 20 ലക്ഷം രൂപ വായ്പയെടുത്തും, ഭാര്യയുടെ സ്വർണം വിറ്റും നിർമിച്ച വീടാണ് തെന്നിമാറിയത്. ടൈൽസ് പാകുന്നതൊഴികെ എല്ലാ പണിയും പൂർത്തിയായി.  പാലുകാച്ചിനായി തീയതി വരെ കുറിച്ചു’’–പോൾ വർഗീസ് പറയുന്നു. എല്ലാം നഷ്ടപ്പെട്ട പോൾ വർഗീസ് ട്രാൻസ്ഫർ വാങ്ങി കോതമംഗലത്തേക്കു പോയി. അവിടെ വാടക വീട്ടിലാണ് ഇപ്പോൾ താമസം.