ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സഹായങ്ങള്‍ നല്‍കരുതെന്ന സന്ദേശങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ആലപ്പുഴയില്‍ പ്രളയബാധിതര്‍ക്കായി കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കള്‍ അനാസ്ഥകാരണം പുഴുവെടുത്തുവെന്നാണ് ഇതില്‍ ഒരു പ്രചാരണം. എന്നാല്‍ ഇത് പൂര്‍ണമായും സത്യമല്ല. ഫലത്തില്‍ സുമനസുകളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇത്തരം ദൃശ്യങ്ങള്‍ പിന്തിരിപ്പിക്കുകയും െചയ്യുന്നു

സെന്റ് ജോസഫ് സ്കൂള്‍ ആണ് ആലപ്പുഴയിലെ സംഭരണകേന്ദ്രം. ഇവിടെ ഇക്കുറി ഒന്നും വന്നിട്ടില്ല. വരാത്തതിന് കാരണങ്ങളിലൊന്ന് ഇപ്പോള്‍ കണ്ടരീതിയിലുള്ള പ്രചാരണങ്ങളാണ്. ആവശ്യങ്ങള്‍ ഏറെയും