സഹായം ചെയ്യരുതെന്ന് കുപ്രചാരണങ്ങള്‍ തള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സഹായപ്രവാഹം. ഇന്ന് മാത്രം 1.43  കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയത്.  ക്യാംപുകളില്‍  പുതപ്പ് ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും  ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

 ക്യംപുകളിലെക്ക്  ദുരിതാശ്വാസ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള സംഭരണകേന്ദ്രങ്ങളിലും കേരളത്തിന്റെ നന്‍മ കാണാം. വസ്ത്രങ്ങളും, ഭക്ഷ്യവസ്തുക്കളും എത്തുന്നുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും  വസ്ത്രങ്ങള്‍ക്ക് ഇപ്പോഴും ക്ഷാമമുണ്ട് . തിരുവവനന്തപുരം നഗരസഭയില്‍ നിന്ന് വയനാട്ടിലെക്ക് ദുരിതാശ്വാസവുമായി പുറപ്പെട്ട രണ്ടുലോറികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

ദുരിതാശ്വാസ ക്യാംപുകളില്‍ പരമാവധി പുതപ്പുകള്‍ ലഭ്യമാക്കണമെന്നും ശൗചാലയങ്ങള്‍ വേണമെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.  വെള്ളം കയറി വീടുകളും കടകളും നശിച്ചവര്‍ക്ക് അത് വൃത്തിയാക്കാനുള്ള സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കണം. ക്യാംമ്പില്‍ നിന്ന് മടങ്ങിയാലും വീടുകള്‍ നഷ്ടമായവര്‍ക്ക് കൂട്ടത്തോടെ താമസസൗകര്യം ഒരുക്കാന്‍ കലക്ടര്‍മാരോട്  നിര്‍ദേശിച്ചു.

   മണ്ണിടിച്ചില്‍ സാധ്യയുള്ള മേഖലകളില്‍ നിന്ന് ജനങ്ങള ഒഴിപ്പിക്കണമെന്ന് കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.  മഴ കുറഞ്ഞതിനാല്‍ വെള്ളം ഇറങ്ങിയത്   മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ ഉള്‍പ്പടെ രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയിട്ടുണ്ട്.  വെളളപൊക്കം കുറഞ്ഞിട്ടുണ്ട് നദികളിലും ഡാമുകളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. . 1624 ദുരിതാശ്വാസ ക്യാംപുകളിലായി  2,86,714  ആളുകളുണ്ട്..  2966 വീടുകള്‍ ഭാഗികമായും  ,286 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.