കേരളം വീണ്ടും പ്രളയസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. പല പ്രദേശങ്ങളും ദുരന്തമുഖമായി മാറിയിരിക്കുന്നു. ഇത്തവണയും അപകടത്തിൽപ്പെട്ടവര്‍ക്ക് രക്ഷയ്ക്കായെത്തുകയാണ് കേരളത്തിന്റെ സ്വന്തം സൈന്യമായ മൽസ്യ തൊഴിലാളികൾ.
ഇപ്പോഴിതാ വെള്ളക്കെട്ടിൽ അകപ്പെട്ടവരെ രക്ഷിക്കാനായി ബോട്ടുമായി അവിടേക്ക് പോകുന്ന മൽസ്യതൊഴിലാളികളുടെ വിഡിയോ വൈറലാകുകയാണ്. കടല്‍ തീരത്തു നിന്നും മൽസ്യബന്ധന ബോട്ട് ലോരിയിൽ കയറ്റുന്ന വിഡിയോ ആണിത്. ഇതുമായി പ്രളമുഖത്തേക്ക് യാത്ര തിരിക്കുകയാണ് മൽസ്യ തൊഴിലാളികൾ.
നോക്കി നിൽക്കാതെ അങ്ങ് ഷെയർ ചെയ്തേക്ക് ഇവർ ഇത് ചുമ്മാ വണ്ടിയിൽ കയറ്റുന്നതല്ല.പ്രളയ മേഖലയിലേക്ക് കൊണ്ട് പോകാനാ... നാടിന്റെ നാവികസേന. എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.
വിഡിയോ കാണാം: