ചെറിയ ഭക്ഷണശാലകളിലെ വലിയരുചി ആസ്വദിക്കുന്നയാളാണ് മന്ത്രി ജി.സുധാകരന്‍. എന്നാല്‍ സ്വന്തം നാട്ടിലെ ഭൂരിപക്ഷം ഹോട്ടലുകളെക്കുറിച്ചും മന്ത്രിക്ക് നല്ല അഭിപ്രായമില്ല. സംസ്ഥാനത്ത് ഏറ്റവും മോശം ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍ ആലപ്പുഴയിലാണെന്ന് മന്ത്രി പറയുന്നു.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചാണ് മന്ത്രി രുചിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. ആദ്യപരാതി ഉരുളക്കിഴങ്ങിനെക്കുറിച്ച്...
പണത്തിനൊത്ത ഗുണമില്ല ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കെന്ന് നല്ല എരിവുള്ള വിമര്‍ശനം പിന്നാലെ . സുഭിക്ഷ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന കുടുംബശ്രീക്കാര്‍ക്കും കിട്ടി വയറുനിറയെ.
ഭക്ഷ്യവകുപ്പിന് കീഴില്‍ ഇരുപത് രൂപയ്ക്ക് ഊണുലഭിക്കുന്ന സംസ്ഥാനത്തെ ആദ്യഹോട്ടലാണ് സുഭിക്ഷ. ഊണുകൊള്ളാമെന്നും ഇടയ്ക്ക് വരാമെന്നും പറഞ്ഞാണ് മന്ത്രി ഇറങ്ങിയത്.