counter-anil-akkrai

നൗഷാദ് വധം രാഷ്ട്രീയകേരളത്തിൽ വലിയ ചർച്ചകൾക്കാണ് തുടക്കിമിട്ടിരിക്കുന്നത്. നൗഷാദിനെ കൊലപ്പെടുത്തിയ എസ്ഡിപിഐയുടെ പേര് പറയാൻ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾക്ക് എന്താണ് മടി എന്ന ചോദ്യം കോൺഗ്രസിന്റെ ജില്ലാ നേതാക്കൾ ചോദിക്കുന്നത് വരെ കാര്യങ്ങളെത്തി. ഇതേ തുടർന്ന് കെപിസിസി അധ്യക്ഷൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ അനിൽ അക്കരെ എംഎൽഎയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വലിയ ചർച്ചയായിരുന്നു. 

‘നൗഷാദിക്കയുടെ കൊലപാതകം. സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം. ഇവരുടെ അറിവില്ലാതെ, ഇവർക്ക് പങ്കില്ലാതെ, നൗഷാദിക്കയെ ആർക്കും കൊല്ലാനാകില്ല..’ ഇതായിരുന്നു കുറിപ്പ്. എസ്ഡിപിഐയുടെ പേര് പറയാതെ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് അനിൽ അക്കരെ ആവശ്യപ്പെട്ടത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. ഈ നിലപാടിന് അദ്ദേഹം ഇന്നലെ മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ നടത്തിയ വിശദീകരണം ഇങ്ങനെ. വിഡിയോ കാണാം.