സ്കൂള്‍ കുട്ടികള്‍ക്ക് പ്രസംഗം പഠിക്കാന്‍ പുസ്തകമെഴുതി അംഗനവാടി ജീവനക്കാരി. കോഴിക്കോട് ചാലിയം ഗവ.ഫിഷറീസ് അംഗനവാടിയിലെ ജീവനക്കാരി സിന്ധു മണ്ണൂരാണ് വര്‍ത്തമാനം എന്നപേരില്‍ പുസ്തകം എഴുതിയത്
വായനയിലൂടെ ലഭിച്ച അറിവാണ് ഈ പുസ്തത്തില്‍.അതാണ് സിന്ധു മണ്ണൂര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഈ പുസ്തകത്തിലെ 22 വിഷയങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ലളിതഭാഷയായതിനാല്‍ പഠിക്കാന്‍ ഏറെ എളുപ്പം.
ടീച്ചറാവണമെന്നായിരുന്നു സിന്ധുവിന്റെ ആഗ്രഹം .ഇപ്പോള്‍ ചാലിയം ഫിഷറീസ് അംഗനവാടി ജീവനക്കാരിയാണ്.അംഗനവാടിയിലെ ജോലിക്കു ശേഷം ദിവസവും രണ്ടു മണിക്കൂറാണ് കുട്ടികളെ പ്രസംഗം പഠിപ്പിക്കുന്നത്. കുട്ടികള്‍ക്കായി ചെറുകഥകള്‍ എഴുതുന്നുണ്ട്. അതും പുസ്തകരൂപത്തില്‍ ഉടന്‍ പുറത്തിറങ്ങും. സിന്ധുവിന്റെ പുസ്തകം മറ്റ് സ്കൂളുകളിലേക്കും വിതരണം ചെയ്യാനാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. ചാലിയം സ്കൂളിലെ ടീച്ചര്‍മാര്‍ സിന്ധുവിന്റെ എഴുത്തിന് പൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ട്