ksrtc-26

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്‍സഷന്‍ നിഷേധിച്ച് ഇറക്കിവിട്ടെന്ന് പരാതി. വൈകിട്ട് ആറുമണി കഴിഞ്ഞതിനാൽ കൺസെഷൻ പതിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് അമലിനെ ബസിൽ നിന്നും വഴിമധ്യേ കണ്ടക്ടർ ഇറക്കി വിട്ടത്. സ്വകാര്യ ബസില്‍ പോകാന്‍ പണമില്ലാതിരുന്ന വിദ്യാര്‍ഥി വഴി യാത്രക്കാരന്റ കൈയ്യില്‍ നിന്ന് കടം വാങ്ങിയാണ് വീട്ടിലെത്തിയത്.

തിരുവനന്തപുരം SMV സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയായ അമൽ ഇർഫാനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് സ്റ്റാച്യു ജംക്ഷനില്‍ കെ.എസ്.ആര്‍ടി.സി. കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടത്. വിദ്യാർഥിയുടെ കൈയിൽ ബസ് ടിക്കറ്റിന് പണമുണ്ടായിരുന്നില്ല. ഇതറിയിച്ചിട്ടും കണ്ടക്ടര്‍ മനുഷ്യത്വരഹിതമായി വഴിമധ്യേ ഇറക്കിവിടുകയായിരുന്നു. സ്ഥലം പരിചയക്കുറവുള്ളതിനാല്‍ സ്റ്റാച്യൂ ബസ് സ്റ്റോപ്പിൽ ഇറങ്ങി വിഷമിച്ചുനിന്ന അമൽ സമീപത്തു നിന്നയാളിൽ നിന്ന് ഫോൺ വാങ്ങി വീട്ടിലേക്കു വിളിച്ച് വിവരം പറഞ്ഞു. ഒടുവിൽ വഴി യാത്രക്കാരനോട് കടം വാങ്ങിയാണ് പോത്തൻകോടുള്ള വീട്ടിലെത്തിയത്. 

സ്റ്റുഡന്റ് പൊലീസ് കേഡറ്റായ അമൽ പരിശീലന ക്ലാസില്‍ പങ്കെടുത്തതിനാലാണ് വൈകിയത്.   സംഭവത്തില്‍ തമ്പാനൂർ പൊലീസിലും KSRTC അധികൃതർക്കും പരാതി നൽകി.