indoor-stadium

നിര്‍ദിഷ്ട കോഴിക്കോട്, ചേവായൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നഷ്ടപ്പെടാന്‍ സാധ്യത. മലബാറിന്‍റെ കായിക വികസനത്തിന് കരുത്ത് പകരാന്‍ വേണ്ടി പ്രഖ്യാപിച്ച പദ്ധതി ഇന്നും കടലാസില്‍ തന്നെയാണ്. സ്റ്റേഡിയത്തിനായി ഏറ്റെടുത്ത അഞ്ചേക്കര്‍ ഭൂമി കാടുപിടിച്ച് കിടക്കുകയാണ്. 

ചേവായൂരിലെ സര്‍ക്കാര്‍ ത്വക്ക് രോഗആശുപത്രിയുടെ 30 ഏക്കര്‍ ഭൂമിയില്‍ നിന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് വിട്ട് നല്‍കിയ 5 ഏക്കര്‍ ഭൂമിയാണിത്. കാടുമൂടി കിടക്കുകയാണ് ഇവിടം. പദ്ധതിയെക്കുറിച്ച് അധികൃതര്‍ മറന്ന മട്ടാണ്. 130 കോടി രൂപയുടെ സ്റ്റേഡിയം നിര്‍മിക്കാനായിരുന്നു ആദ്യ പദ്ധതി. ചെലവ് കൂടുതലാണെന്ന് കാട്ടി കിഫ്ബി ഈ പദ്ധതി തള്ളി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയ ഡിപിആര്‍ തയ്യാറാക്കിയിട്ടില്ല. അതിനാല്‍ തന്നെ പദ്ധതി നഷ്ടമാകുമെന്നാണ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയും ആശങ്ക. 

പരസ്പരം പഴിചാരി കാലം കഴിക്കുന്നതിനപ്പുറം രാഷ്ട്രീയ ഭേതമില്ലാതെ ‌ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍ പദ്ധതി ഇനിയും യാഥാര്‍ഥ്യമാക്കാം. എന്നാല്‍ അതിനുള്ള ഇച്ഛാശക്തി കാട്ടാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.