മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ നാടുകാണി ചുരം റോഡിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. ചുരംനവീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
ജാറത്തിന് സമീപം കഴിഞ്ഞ ദിവസം സംരക്ഷണഭിത്തി മഴക്കിടെ ഇടിഞ്ഞു വീണ സ്ഥലങ്ങളിലാണ് മന്ത്രി ആദ്യമെത്തിയത്. വിദഗ്ധസമിതിയുടെ നിര്‍ദേശം അനുസരിക്കാതെയുളള അശാസ്ത്രീയമായ നിര്‍മാണമാണ് കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു വീഴാനുളള കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. നിലവിലുളള അപാകത പരിഹരിച്ച് ഒരു വര്‍ഷത്തിനകം നാടുകാണി ചുരം പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
പി.വി. അന്‍വര്‍ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. ചുരത്തിലെ വനത്തോട് ചേര്‍ന്ന റോഡിന്റെ ഭിത്തി നിര്‍മാണത്തിനെതിരെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത് പ്രവര്‍ത്തിയെ ബാധിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുളള പ്രധാനപാതയാണിത്. താമരശേരി ചുരം റോഡിന് ബദല്‍പാതയായും ഉപയോഗപ്പെടുന്നുണ്ട്.