കോഴിക്കോട് കിനാലൂര്‍ എസ്റ്റേറ്റ് മുറിച്ച് വിറ്റത് കോടതി കയറിയതോടെ നിയമക്കുരിക്കിലകപ്പെട്ട് 533 തൊഴിലാളി കുടുംബങ്ങള്‍.  തൊഴിലാളികളുടെ ദുരിതം അന്വേഷിക്കുന്ന മനോരമ ന്യൂസ് നാട്ടുവാര്‍ത്ത പരമ്പര

തൊഴില്‍ ആനുകൂല്യമായി ഭൂമി ലഭിച്ചെങ്കിലും അതില്‍ ഒന്നും ചെയ്യാനാവാതെ കെണിലകപ്പെട്ടിരിക്കുകയാണ് കിനാലൂരിലെ തൊഴിലാളി കുടുംബങ്ങള്‍. തോട്ട ഭൂമിയുടെ തരം മാറ്റിയതിന്റെ പേരില്‍  അന്തിയുറങ്ങുന്ന വീടിനുപോലും നികുതി നിഷേധിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. 

ഒരേക്കര്‍ മൂന്ന് സെന്റ് റബര്‍ തോട്ടമാണ് ഓരോ തൊഴിലാളിക്കും കമ്പനി നല്‍കിയത്. ഇതില്‍ 479 തൊഴിലാളികളുടെ ഭൂമി റജിസ്റ്റര്‍ ചെയ്തു. ഭൂമി തരംമാറ്റിയെന്ന പരാതി കോടതിയിലെത്തിയതോടെ റജിസ്ട്രേഷന്‍ മുടങ്ങി. പുറമെനിന്നെത്തി ഭൂമി വാങ്ങിയ കര്‍ഷകര്‍ റബര്‍ മുറിച്ച് മാറ്റിയതോടെ  നിയമകുരുക്ക്  ഊരാക്കുടുക്കായി. ഇതോടെ ആയുസിന്റെ നല്ലകാലം മുഴുവന്‍ തോട്ടത്തില്‍ ചിലവിഴിച്ച തൊഴിലാളികളുടെ വീടിന്പോലും അനുമതി നിഷേധിക്കപ്പെട്ടു. വില്ലേജ് ഓഫിസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍വരെയെത്തി പരാതികള്‍ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.