
കുട്ടികളുടെ രചനക്കായി ജീവിതം മാറ്റിവച്ച കവിയാണ് മലയത്ത് അപ്പുണ്ണി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിറവില്‍ നില്‍ക്കുമ്പോഴും കവി എഴുത്തിന്റെ തിരക്കിലാണ്
കുട്ടികഥകളും കവിതകളുമാണ് മലയത്ത് അപ്പുണ്ണിയുടെ ജീവിതം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരനെ കളിയാക്കി കൊണ്ടാണ് കവിത എഴുതിയത്.പിന്നീട് ഇതുവരെ 101 പുസ്തകങ്ങള്‍ എഴുതി.ഇതില്‍ 86 എണ്ണം കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്.നിരവധി രചനകള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.കുട്ടികളുടെ മനസറിഞ്ഞ് കവിതകളും കഥകളും എഴുതമെന്നാണ് കവി പറയുന്നത്
കോഴിക്കോട്ടെ സാഹിത്യ കൂട്ടായ്മകളാണ് കവിതക്കും കഥക്കും പ്രചോദനം. മഹാകവി അക്കിത്തവുമായുള്ള അടുപ്പം സാഹിത്യത്തോടുള്ള ഇഷ്ടം കൂട്ടി. ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. എന്‍.സി.സി ഒാഫിസിലെ ഒൗദ്യോഗിക ജീവിതത്തിന് ശേഷം കോഴിക്കോട് ഗോവിന്ദാപുരത്തെ വീട്ടിലാണിപ്പോള്‍. നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 76 ാം വയസില്‍ എഴുത്തില്‍ സജീവമായിരിക്കെ ആണ് കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യപുരസ്കാരം ലഭിച്ചത്