sonamol25

സോനമോളെ ഓര്‍മ്മയുണ്ടോ..? കുഞ്ഞിക്കണ്ണുകള്‍ തുറന്നവള്‍ വീണ്ടും ലോകം കാണുകയാണ്. ഹൈദരാബാദിലെ ചികില്‍സ കഴിഞ്ഞ് മിടുമിടുക്കിയായി തിരിച്ചെത്തിയിരിക്കുന്നു അവള്‍. ആദ്യമെത്തിയത് പുതുജീവിതത്തിന് കാരണക്കാരായ ആരോഗ്യമന്ത്രിയേയും സാമൂഹ്യ സുരക്ഷാ മിഷന്‍ ഉദ്യോഗസ്ഥരേയും കാണാനാണ്. 

മരുന്നിന്റെ അലർജിയെ തുടർന്നായിരുന്നു സോനമോളുടെ കണ്ണിന്റെ കാഴ്ച അപകടത്തിലായത്. ടോക്സിക് എപ്പിഡര്‍മോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയിലായ സോനമോളുടെ അവസ്ഥ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വീ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈദരാബാദിലയച്ച് ചികിത്സിക്കുകയായിരുന്നു. മെച്ചപ്പെട്ട ചികിത്സ യഥാസമയം നൽകാൻ കഴിഞ്ഞതിനെ തുടർന്നാണ് സോനമോൾക്ക് കാഴ്ച തിരികെ കിട്ടിയത്.