കനത്ത കാറ്റിലും മഴയിലും ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്. കനത്ത കാറ്റിൽ മരങ്ങൾ കൂട്ടതോടെ വീഴുന്നത് കണ്ടാണ് പഴയവാണിയമ്പലം പൊത്തൻകോട് സയ്യാദ് (27 ) ഓട്ടോറിക്ഷ നിർത്തി പുറത്തിറങ്ങി ഓടി. അപ്പോഴേക്കും ഓട്ടോറിക്ഷയുടെ മുകളിൽ വൈദ്യുതക്കാലും കമ്പികളും വീണുകഴിഞ്ഞിരുന്നു. ഓട്ടോ പൂർണമായും തകർന്നു.
പഴയവാണിയമ്പലം ശാസ്ത്രാംപൊയിലിലെ വീട്ടിൽ നിന്ന് വണ്ടൂരിലേക്ക് പോകുകയായിരുന്നു സയ്യാദ്. കനത്ത മഴയോടൊപ്പം കാറ്റ് വീശിയടിച്ചപ്പോൾ തൊട്ടുപിന്നിൽ മരങ്ങൾ വീഴുന്നത് കണ്ടാണ് ഓട്ടോ നിർത്തി പുറത്തിറങ്ങി ഓടിയത്.
ആ നിമിഷം തന്നെ മരങ്ങളോടൊപ്പം വൈദ്യുതക്കാൽ സയ്യാദിന്റെ ഓട്ടോറിക്ഷയുടെ മുകളിൽ പതിച്ചു. ഷാരിയിൽ സയ്യാദിന്റെ ബന്ധു നടത്തുന്ന കടയുടെ തൊട്ടുമുന്നിലാണ് അപകടം ഉണ്ടായത്.