ആലപ്പുഴ പാതിരാപ്പള്ളിയിലെ യുപി സ്കൂളില്‍ ഇപ്പോള്‍ വെളിച്ചം വളരെ കൂടുതലാണ്. തെളിച്ചമുള്ള കാഴ്ചപ്പാടുമായി അധ്യാപകരും വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങിയതാണ് എല്‍.ഇ.ഡി ബള്‍ബിന്റെ പ്രഭ പരക്കാന്‍ കാരണം. സംസ്ഥാനത്തുതന്നെ അപൂര്‍വമായാണ്സ്കൂളിന്റെപേരില്‍കുട്ടികള്‍തന്നെ ബള്‍ബുകള്‍ നിര്‍മിച്ച് വിപണിയിലിറക്കുന്നത്
വളഞ്ഞ വഴിക്കല്‍ സന്‍മാര്‍ഗ ദീപിക യു.പി സ്കൂളില്‍ നിന്ന് പ്രകാശം പരക്കുകയാണ്. ഈ കുഞ്ഞുകൈകളാണ് പ്രഭ പരത്തുന്നത്. ആറിലും ഏഴിലും പഠിക്കുന്ന ഇരുപത് കുട്ടികള്‍ക്കാണ് എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിക്കാന്‍ പരിശീലനം കിട്ടിയത്. പഠനസമയത്തിനിടെ ദിവസം അഞ്ചെണ്ണം വീതം ഇവര്‍
തയ്യാറാക്കും. ഒരെണ്ണത്തിന് അഞ്ചുരൂപ കുട്ടികള്‍ക്കും ലഭിക്കും. ഇതുവരെ മുന്നൂറു ബള്‍ബുകള്‍ നിര്‍മിച്ചു. വില്‍പനയും തുടങ്ങി. ബള്‍ബുകളില്‍ സ്കൂളിന്റെ പേരും കാണാം...
പ്രവൃത്തിപരിചയ ക്ലബാണ് പുതുമയുള്ള പരീക്ഷണത്തിന് പിന്നില്‍. ബള്‍ബുകള്‍ മാത്രമല്ല ഇവിടെ നിര്‍മിക്കുന്നതുംഎൽ.ഇ.ഡി നിര്‍മാണത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായമുണ്ട്. വിപണനം കൂടിയാല്‍ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങളിലേക്ക് വെളിച്ചമെത്തുക.