സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെമുതല്‍ ആരംഭിക്കും. 52 ദിവസമായിരിക്കും നിരോധനം. മല്‍സ്യസമ്പത്ത് കുറഞ്ഞത് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ കാര്യമായി ബാധിക്കും.
നിരോധന കാലത്ത് പരമ്പരാഗത തൊഴിലാളികള്‍ക്ക് മാത്രമാണ് കടലില്‍ പോകാന്‍ അനുമതിയുള്ളത്. വലിയ ബോട്ടുകളൊന്നും മീന്‍ പിടിക്കാന്‍ ഇറങ്ങാത്തതിനാല്‍ കൂടുതല്‍ വരുമാനം ലഭിക്കേണ്ടതാണ്. 12 നോട്ടിക്കല്‍ മൈല്‍ ദൂരംവരെ ഇവര്‍ക്ക് മീന്‍ പിടിക്കാം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഴക്കാലത്ത് മീന്‍ ലഭിക്കുന്നില്ല. കാലാവസ്ഥമാറ്റവും ഇരട്ടവല ഉപയോഗിച്ച് വലിയ ബോട്ടുകള്‍ മീന്‍ പിടിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.
രണ്ടുംമൂന്നും മാസം കൂടിയാണ് മണ്ണെണ്ണയുടെ സബ്സിഡി ലഭിക്കുന്നത്. ഇതരസംസ്ഥാന ബോട്ടുകള്‍ കേരള തീരത്ത് കെട്ടിയിടരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്കയിടങ്ങളിലും പാലിക്കപ്പെടാറില്ല.