balabhaskar-lekshmi-03

അപകട സമയത്തു ഡ്രൈവർ അർജുൻ തന്നെയാണു വാഹനം ഓടിച്ചതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്കർ പിൻസീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുൻ സീറ്റിലാണ് ഇരുന്നത്. സ്വർണക്കടത്തു കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ല. ബാലഭാസ്കറുമായി പ്രകാശ് തമ്പി അടുപ്പത്തിലാകുന്നതു ജിംനേഷ്യത്തിലാണ്.

 

അവിടെ ബാലുവിന്റെ ട്രെയിനറായിരുന്നു തമ്പി. സംഗീതപരിപാടികൾ ഏകോപിപ്പിക്കുന്നയാൾ ഇതിനിടെ വിദേശത്തു പോയപ്പോൾ തമ്പി ഈ ജോലി ഏറ്റെടുത്തു. തമ്പി ഉൾപ്പെടെ പലരും ഈ ജോലി ചെയ്തിട്ടുണ്ട്. ഇവരുമായി ബാലുവിനു മറ്റു ബന്ധങ്ങളില്ലെന്ന പോസ്റ്റ് ബാലഭാസ്കറിന്റെ ഫെയ്സ് ബുക് പേജിൽ ഇട്ടതു തന്റെ അറിവോടെയാണ്. ബാലുവിന്റെ ഓൺലൈൻ പ്രമോഷൻ ജോലി നടത്തിയിരുന്ന ഏജൻസിയാണ് ഇതു ചെയ്തത്. അപകടത്തെത്തുടർന്നു തനിക്കു ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ഏജൻസിയോട് പോസ്റ്റ് ഇടാൻ നിർദേശിച്ചതെന്നും ലക്ഷ്മി പറഞ്ഞു.