madavana-new

കാൽ നൂറ്റാണ്ടു നീണ്ട അധ്യാപന ജീവിതത്തിനൊടുവില്‍ പ്രഫസര്‍ മാടവന ബാലകൃഷ്ണപിള്ള എംജി സര്‍വകലാശാലയില്‍ നിന്ന് പടിയിറങ്ങി. പ്രഫസറായി തുടങ്ങി സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് വിരമിക്കുന്നത്.

പത്ര പ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വലിയ ശിഷ്യസമ്പത്തിനും ഉടമയാണ്. 

കാല്‍നൂറ്റാണ്ട് പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത ശേഷമാണ് മാടവന ബാലകൃഷ്ണപിള്ള അധ്യാപകന്‍റെ വേഷമണിഞ്ഞത്. 1995്‍ല്‍ എംജി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗത്തില്‍ പ്രഫസറായിട്ടായിരുന്നു തുടക്കം. പത്ര പ്രവര്‍ത്തനത്തിലെ അനുഭവ സമ്പത്ത് അധ്യാപക ജീവിതത്തില്‍ കരുത്തായി. 750ലേറെ വിദ്യാര്‍ഥികള്‍ക്ക് പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി. 

പ്രമുഖ പത്രങ്ങളില്‍ ചീഫ് റിപ്പോര്‍ട്ടറായും റസിഡന്‍റ് എഡിറ്ററായും പ്രവര്‍ത്തിച്ച മാടവന ആകാശവാണിയിലും ദൂരദര്‍ശനിലും ജോലി നോക്കി. 

സിൻഡിക്കേറ്റ് അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ അക്കാദമിക്ക് ചുമതലകളും വഹിച്ചു. പത്രപ്രവര്‍ത്തനത്തിലെ മികവ് ഭാരത് ഗൗരവ് പുരസ്കാരം, ആനി ബെസന്റ് അവാർഡ് എന്നിവയ്ക്കും അര്‍ഹനാക്കി. 

ക്രിമിനല്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മാടവന ബാലകൃഷ്ണപിള്ള അഭിഭാഷകനാകാനുള്ള തയ്യാറെടുപ്പിലാണ്.