muraleedharan-wife-20-05

രണ്ടാം എൻഡിഎ സർക്കാരിൽ വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വിജയമാണ് മുരളീധരന്റെ മന്ത്രിസ്ഥാനമെന്ന് ഭാര്യ ജയശ്രീ പറയുന്നു. 

 

മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തിൽ നിന്ന് നേരത്തെ വിളിച്ചറിയിച്ചതായി മുരളീധരൻ അറിയിച്ചിരുന്നുവെന്ന് ജയശ്രീ പറയുന്നു. ഡൽഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കും. സ്വന്തമായി കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് വെച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ച് പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജയശ്രീ പറയുന്നു. 

 

കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ അംഗീകാരമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല.ഇതിന്‍റെ സൂചനയായാണ് മോദി ടീമിന്‍റെ ഭാഗമാകാനുള്ള ക്ഷണം. ഗൗരവത്തോടെ ഉത്തരവാദിത്തം നിറവേറ്റുമെന്നും മുരളീധരൻ പറഞ്ഞു. 

 

മൂന്നാമനായി അമിത് ഷാ; 58 അംഗ മന്ത്രിസഭ

 

തുടർ‌ച്ചയായി രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈനനാമത്തിലാണ് മോദി അധികാരമേറ്റത്. പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ടാമനായി രാജനാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ അധികാരമേറ്റത്. അമിത്് ഷായ്ക്ക് പിന്നാലെ ഗഡ്കരി, സദാനന്ദ ഗൗഡ,  നിര്‍മല സീതാരാമന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ക്യാബിനറ്റ് മന്ത്രി. സുഷമ സ്വരാജ്, മേനക ഗാന്ധി, രാജ്യവര്‍ധന സിങ് രാത്തോര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനമില്ല. 25 ക്യാബിനറ്റ് മന്ത്രിമാര്‍, 9 സ്വതന്ത്ര മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍ എന്നിങ്ങനെയാണ് നില.

 

കേന്ദ്രമന്ത്രിസഭ : നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി,  ഡി.വി.സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്രസിങ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, താവര്‍ചന്ദ് ഗെഹ്‍ലോട്ട്, എസ്.ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍ നിശാങ്ക്, അര്‍ജുന്‍ മുണ്ട, സ്മൃതി ഇറാനി, ഡ‍ോ.ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവഡേക്കര്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‍വി, പ്രഹ്ലാദ് ജോഷി, മഹേന്ദ്രനാഥ് പാണ്ഡേ, അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്രസിങ് ഷെഖാവത്