pinarayi-vijayan-udf

കേരളത്തില്‍ ഇരുപതില്‍ പത്തൊന്‍പത് ലോക്സഭാ സീറ്റും നേടി  യുഡിഎഫ് അത്യുജ്വല വിജയം കൊയ്തപ്പോൾ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിന് മൃഗീയഭൂരിപക്ഷം. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫിനെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളും കൈവിട്ടു.  കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെ 122ഉം യുഡിഎഫിനൊപ്പം നിന്നു. 17 നിയമസഭാ മണ്ഡലങ്ങള്‍ മാത്രമാണ് എൽഡിഎഫിനെ തുണച്ചത്. മാത്രംവലിയ വോട്ടുവർധന പ്രതീക്ഷിച്ച എന്‍.ഡി.എ തുണച്ചത് ഒരു നിയമസഭാ മണ്ഡലം മാത്രമാണ്.

 

വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ബിജെപിയെ തുണച്ചത് ഒ രാജഗോപലിന്റെ മണ്ഡലമായ നേമം. ആലപ്പുഴയിൽ നിന്നും വിജയിച്ച് സിപിഎമ്മിന് ആശ്വാസമായ എ.എം ആരിഫിന്റെ അരൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാനാണ് ഭൂരിപക്ഷം എന്നതും ശ്രദ്ധേയം. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി സ്വന്തം മണ്ഡലമായ ആറൻമുളയിൽ വീണ ജോര്‍ജ് രണ്ടാം സ്ഥാനത്തേക്ക് പോയി. 11 ലോക്സഭ മണ്ഡലങ്ങളിലെ മുഴുവൻ നിയമസഭാ സീറ്റും കോൺഗ്രസ് തൂത്തുവാരി. യുഡിഎഫ് മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും തൂത്തുവാരിയ ലോക്സഭാ മണ്ഡലങ്ങള്‍ ഇവയാണ്: കൊല്ലം, മാവേലിക്കര, ഇടുക്കി, എറണാകുളം, തൃശൂര്‍, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്.

 

അഞ്ച് സ്ഥലത്ത് ഒരു സീറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്.  ലോക്സഭാ തിരഞ്ഞെടുപ്പിലെ എംഎല്‍എമാരുടെ വിജയത്തോടെ  സംസ്ഥാനത്ത് 6 നിയമസഭാ മണ്ഡലങ്ങളിലാണ്  ഉപതിരഞ്ഞെടുപ്പ് വരിക. എംഎല്‍എമാര്‍ ജയിച്ച വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നിവയ്ക്ക് പുറമേ നേരത്തേ ഒഴിവ് വന്ന പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പുണ്ടാകും.

 

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 91 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് അധികാരത്തിൽ വന്നത്. 47 സീറ്റുകൾ മാത്രമാണ് തുടർ ഭരണം പ്രതിക്ഷിച്ച യുഡിഎഫിന് അന്ന് ലഭിച്ചത്.