ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാേപ്പാലീത്തയെക്കുറിച്ചുള്ള 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യൂെമൻറി ഗിന്നസ് റെക്കാർഡില്‍. സംവിധായകൻ ബ്ലെസി നിർമ്മിച്ച ഡോക്യുെമൻററി 48 മണിക്കൂർ 10 മിനിട്ട് ദൈർഘ്യമുള്ളതാണ്. ലോകത്തെ ഏറ്റവും െദെർഘ്യമുള്ള ഡോക്യുെമൻറിയാണിത്.
21 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയായിരുന്നു ഗിന്നസ് റിക്കാർഡില്‍ ഇതുവരെ ഉണ്ടായിരുന്നത്. ഇതിനെ മറികടന്നാണ് 48 മണിക്കൂർ 10 മിനിട്ട് ദൈർഘ്യമുള്ള 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം ഗിന്നസ് റെക്കോഡില്‍ പുതുതായി ഇടംപിടിച്ചത്. 2015 മെയ് 1നാണ്ചിത്രീകരണം ആരംഭിച്ചത്.
ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിന് 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം അർഹത നേടിയിരുന്നു. തിരുമേനിയുടെ ജീവിതവും ചിന്തകളും ദർശനങ്ങളും വരും തലമുറയ്ക്ക് വെളിച്ചമാകുന്നതിന് ഡോക്യുമെന്ററിയിലൂടെ സാധ്യമാകുമെന്ന് ബ്ലെസി പറഞ്ഞു.
ക്രിസോസ്റ്റം വലിയ തിരുമേനിയുടെ ജീവിത അനുഭവങ്ങളാണ് ചിത്രത്തിലൂടെപുനർസൃഷ്ടിച്ചിരിക്കുന്നത്. ഡൽഹി, വെല്ലൂർ, കോഴിക്കോട്,തൃശൂർ, എടപ്പാൾ, ആലുവ, എറണാകുളം, തിരുവനന്തപുരം, തിരുവല്ല എന്നവിടങ്ങളിലായിരുന്നു ചിത്രീകരണം.