adhiraja-mariyumma-sulthana-arakkal-kingdom

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ നാൽപതാമത് സുൽത്താനായി ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റു. ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെ തുടർന്നാണ് പാരമ്പര്യമനുസരിച്ച് കുടുംബത്തിലെ ഏറ്റവും പ്രായമുള്ളയാളെ സുൽത്താനായി തിരഞ്ഞെടുത്തത്.

 

കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് ബീവിയുടെ സ്വവസതിയിൽ വെച്ചാണ് രാജകീയ പാരമ്പര്യമനുസരിച്ചുള്ള സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ആദിരാജ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. വാളും പരിചയും അംശവടിയും ആദിരാജ മറിയുമ്മ ഏറ്റുവാങ്ങി. 

 

കുടുംബത്തിലെ മുതിർന്ന അംഗങ്ങളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. രാജവംശത്തിലെ ഏറ്റെവും പ്രായം കൂടി വ്യക്തിക്കാണ് സുല്‍ത്താന്‍ സ്ഥാനം നല്‍കുക. സ്ത്രീയാണെങ്കില്‍ ആദിരാജ ബീവിയെന്നും പുരുഷനാണെങ്കില്‍ ആലിരാജയെന്നും വിളിക്കപ്പെടും.