പാലക്കാട്ടെ സ്പിരിറ്റു കടത്ത് കേസില്‍ എക്സൈസ് തിരയുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന അത്തിമണി അനിലിനെ സംരക്ഷിക്കുന്നത് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയെന്ന് തെളിവുകള്‍ പുറത്തുവരുന്നു. എസ്ഐയെ ആക്രമിച്ച കേസുള്‍പ്പെടെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ജനതാദൾ എസ് പ്രവർത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൊഴിയുണ്ടായിട്ടും പൊലീസ് പ്രതിയാക്കിയില്ല. പാര്‍ട്ടിയുടെ തണലില്‍ ഈ പ്രതി വളര്‍ന്ന വഴികള്‍ ഇങ്ങനെ
പാലക്കാടിന്റെ കിഴക്കന്‍മേഖലയിലെ അതിര്‍ത്തി വഴികളില്‍ അത്തിമണി അനിലിന്റെ വണ്ടിക്ക് സ്റ്റോപ്പുണ്ടാവില്ല. ആരെങ്കിലും തടഞ്ഞാല്‍ ഏതുരീതിയിലും കൈകാര്യം ചെയ്യുന്ന സംവിധാനമുണ്ട്. സ്പിരിറ്റു കടത്തുന്നതില്‍ പ്രധാനിയാണ് അത്തിമണി അനില്‍ എന്ന അനില്‍കുമാര്‍. സിപിഎമ്മിനുവേണ്ടി എന്തും ചെയ്യും. സ്വന്തം ആവശ്യത്തിനുവേണ്ടി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തും. പണവും സ്വാധീനവും അനിലിന് വഴികാട്ടിയായപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും വഴിതെറ്റിയതിന് ഒട്ടേറെ തെളിവുകളുണ്ട്.
എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനതാദള്‍ എസ്. പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളിലുള്‍പ്പെടെ അനില്‍ പ്രതിയാണെങ്കിലും അനിലിനെ പൊലീസ് സംരക്ഷിച്ചുകൊണ്ടേയിരിക്കും. ആരുമറിയാതെ പല കേസുകളില്‍ നിന്നും അനിലിനെ ഒഴിവാക്കിയിട്ടുണ്ട്. സാക്ഷിമൊഴികള്‍ തിരുത്തിപ്പിച്ചിട്ടുണ്ട്. ശിവന് കൊലപാതകത്തിലൂടെയാണ് അനില്‍ അറിയപ്പെട്ടത്. പിന്നീട് എഫ്െഎആറില്‍ എഴുതപ്പെടാതെ പോയ എത്രയോ കേസുകള്‍. അനിലിന്റെ ക്രൂരതയില്‍ ഇരകളായവര്‍ ഇന്നും വേദന തിന്ന് ജീവിക്കുകയാണ്. ചിറ്റൂര്‍ പൊലീസ് ഒരിക്കലും നീതി നല്കാത്തതിനാല് നിസഹായരവര് നിരവധിയാണ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ രാഷ്ട്രീയ ആക്രമണകേസുകളിലെ പ്രതികളുമായും അനിലിന് പങ്കുളളതായാണ് ആരോപണം. ഒരിക്കലും പിടിക്കപ്പെടാതെ പിടിെകാടുക്കാതെ കേസുകളില്‍ പ്രതിയാകാതെ അനില്‍ രക്ഷപെട്ടുകൊണ്ടേയിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ചിറ്റൂരിലും ചിറ്റൂരിന് പുറത്തും മുക്കിനും മൂലയിലും സ്പിരിറ്റ് എത്തിച്ചത് അനിലായിരുന്നു. തെങ്ങിന്‍തോപ്പുകളും ഒഴിഞ്ഞപറമ്പുകളും ചില വിശ്വസ്തരായവരുടെ കടകളും കേന്ദ്രീകരിച്ച് സ്പിരിറ്റ് സൂക്ഷിച്ച് കടത്തിക്കൊണ്ടേയിരുന്നു. സര്‍വസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പുകാലത്ത് വഴിയടച്ച് പരിശോധിച്ച ഉദ്യോഗസ്ഥരൊക്കെ അനിലിനെ തൊടാതെ കൈമടക്കി. ഏറ്റവും ഒടുവില്‍ അപ്രതീക്ഷിതമായാണ് അനില്‍ സ്പിരിറ്റു കേസില്‍ പ്രതിയായത്. ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വിളി വന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ എക്സൈസ് ഇന്റലിജന്‍സും പ്രതിപ്പട്ടികയില്‍ നിന്ന് പേരുവെട്ടാതെ പിടിമുറുക്കി.
അനിലിനെ പ്രതിയാക്കിയാക്കിയതോടെ സിപിഎം നേതൃത്വം വെട്ടിലായി. അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കല്‍കമ്മിറ്റി അംഗവുമായ അനിലിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയാണ് തടിതപ്പിയത്. പുറത്താക്കലൊക്കെ പുറമറയാണെന്നാണ് ചിറ്റൂരിലെ നാട്ടുവര്‍ത്തമാനം. അനിലിന് അത്രമേല്‍ എല്ലായിടത്തും സ്വാധീനമുണ്ട് . ചിറ്റൂരില്‍ എസ്െഎ ആയിരുന്ന എം.ജെ. ജിയോയെ ആക്രമിച്ച കേസില്‍ അനില്‍ പ്രതിയാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇൗ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങി. അനിലിനുവേണ്ടി ഉദ്യോഗസ്ഥര്‍ ഏത് കേസും അട്ടിമറിക്കുമെന്നതിന് തെളിവാണിത്.
ചുമട്ടുതൊഴിലാളിയായാണ് അനിലിന്റെ തുടക്കം. അല്പം തണ്ടുംതടിയുമൊക്കെയായി നാട്ടില്‍ വിലസുമ്പോള്‍ സിെഎടിയു അംഗത്വം ലഭിച്ചു. പിന്നീടിങ്ങോട്ട് കൊണ്ടുെകാടുത്തുമാണ് ജീവിതം. ചുമട്ടുജോലി കാര്‍ഡ് മറ്റൊരാള്‍ക്ക് വിറ്റു. പിന്നീട് ഷാപ്പ് നടത്തിപ്പും കളള് ചെത്തിന്റെ ഇടപാടുകളുമായി വലിെയാരു ശൃംഖല കെട്ടിപ്പൊക്കി. ഒാലക്കുടിലിലെ ജീവിതമായിരുന്ന അനിലിന് പെരുമാട്ടി ഗ്രാമപഞ്ചായത്താണ് ഭവനപദ്ധതിപ്രകാരം വീട് വച്ചുനല്കിയത്. ഇന്നിപ്പോള്‍ പണത്തിന്റെ വരവ് കൂടിയതോടെ ലക്ഷങ്ങള്‍ മുടക്കി മറ്റൊരിടത്ത് വീടു നിര്‍മിക്കുകയാണെന്നാണ് ആക്ഷേപം.
അത്തിമണിയെ കുടുക്കാന്‍ ഇനിയും ൈവകരുതെന്ന് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ വഴിവിട്ട ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ചിറ്റൂര്‍ പൊലീസിലെ ഒരു ഉന്നതനായിരുന്നു. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാത്തരം വാഹനങ്ങളില്‍ നിന്ന് ഗൂണ്ടാപ്പിരിവ് നടത്തിയും രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കി എന്നും തലവേദന സൃഷ്ടിച്ചും നാടിന് പേരുദോഷം വരുത്തുന്ന നാലോ അഞ്ചോ പേരുണ്ട്. ജനതാദള്‍ എസ് പ്രവര്‍ത്തകരും സ്പിരിറ്റുകടത്തില് അനില്‍ പ്രതിയായതില്‍ സന്തോഷിക്കുകയാണ്. അകാരണമായി രാഷ്ട്രീയസംഘര്‍ഷം ഉണ്ടാക്കുന്നതിന് അനില്‍ പലപ്പോഴും ശ്രമിച്ചെന്നാണ് ആരോപണം. അനിലിനെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിലെ ഉന്നതരും രാഷ്ട്രീയനേതൃത്വത്തിലെ പ്രമുഖരും നിയമത്തിന് മുന്നിലെത്തണമെന്ന് നിഷ്പക്ഷരായ സാധാരണക്കാരും ആഗ്രഹിക്കുന്നത്.