Alphons-Kannanthanam-seeking-vote-a

സംസ്ഥാനത്ത് മല്‍സ്യത്തിന് റെക്കോര്‍ഡ് വില. മല്‍സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാനുള്ള കാരണം. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന്  മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിര്‍ത്തിയിരിക്കുകയാണ്.  [

 

എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ മീനിന്റെ വിലയാണിത്. മത്തി, അയല, കിളിമിന്‍ എന്നിവയ്ക്ക് മുതല്‍ നെയ്മിന് വരെ വില ഇരട്ടിയോളമെത്തി. നെയ്മീന് അഞ്ഞൂറില്‍ നിന്ന് ആയിരം രൂപയായി വില. മത്തി വില നൂറില്‍ നിന്ന് ഇരുന്നൂറും അയില വില 140ല്‍ നിന്ന് 280ഉം എത്തി.  ചെറുമാനുകള്‍ക്കും വില കുതിച്ചുയര്‍ന്നു. 

 

വില ഉയര്‍ന്നതോടെ കച്ചവടവും വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. ഏതാനും ദിവസങ്ങളായി മീനുകള്‍ വിപണിയിലെത്തുന്നില്ലെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു.  ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന്  മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാത്തതാണ് മല്‍സ്യലഭ്യത കുറയാനുള്ള കാരണം.