peacock-dancing-in-rain-clouds

കനത്ത വേനലില്‍  മനുഷ്യരും പ്രകൃതിയുമെല്ലാം മഴ ഏറെക്കാത്തിരുന്നതാണ്. ഒടുവില്‍ കൊടുംചൂടിന് ആശ്വാസമായി  മറയൂരിലും മഴപെയ്തു.  മഴമേഘങ്ങളെ നൃത്തം ചെയ്ത് വരവേല്‍ക്കുന്ന  മയിലിന്റെ കാഴ്ച്ചകളിലേക്ക്. ശീതകാല പച്ചക്കറിയുടെ കേന്ദ്രമായ മറയൂരും വേനലില്‍ വെന്തുരുകുകയായിരുന്നു. ഇതിന് ആശ്വാസമായി  അഞ്ചുനാട് മേഖലയില്‍  ശക്തമായ മഴയെത്തി. മഴയുടെ വരവറിയിച്ച്  മാനത്ത്  കാര്‍മേഘം നിറഞ്ഞു.  

മഴയെ നൃത്തം ചെയ്ത് സീകരിക്കുകയാണ് പ്രകൃതിയും ജീവജാലങ്ങളുമെല്ലാം. ആശ്വാസമഴയെ പീലിയെല്ലാം വീടര്‍ത്തി നൃത്തം ചെയ്താണ് അഞ്ചുനാട്ടിലെ മയിലുകളും സ്വീകരിച്ചത്. 

മറയൂര്‍ പെട്രോള്‍ പമ്പിന് സമീപം വീടിന് മുകളിലാണ്  അഞ്ച് പെണ്‍  മയിലുകള്‍ക്കൊപ്പം ആണ്‍മയില്‍ പീലിവിടര്‍ത്തി നൃത്തംവെച്ചത്.  ഈ കാഴ്ച കാണാന്‍ നാട്ടുകാരും കൂടി. മഴയെത്തിയതോട ഈ മയിലിനെപ്പോലെ ഇവിടുത്തെ കര്‍ഷകരും വലിയ സന്തോഷത്തിലാണ്.  കടുത്ത വേനലുണ്ടാക്കിയ നഷ്ടങ്ങളില്‍ നിന്ന്  കരകയറാമെന്ന പ്രതീക്ഷയിലാണ് മറയൂര്‍.