സംവിധായകൻ അരുൺ ഗോപി ഒരു അപകടത്തിന്റെ ഞെട്ടലിലാണ്. അശ്രദ്ധമായി അമിതവേഗത്തിൽ തന്റെ കാറിനെ മറികടന്ന് പോകാൻ ശ്രമിച്ച ലോറി ഇടിച്ച് ജീവൻ നഷ്ടപ്പെടാതിരുന്നത് ബിഎം‍ഡബ്ല്യുവിന്റെ ബലംകൊണ്ടും ഭാഗ്യം കൊണ്ടും മാത്രം. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്

അരൂരിൽ നിന്ന് കുടുംബവുമായി കൊച്ചിയിലെ വീട്ടിലേക്ക് പോകുമ്പോൾ രാത്രി 10.45 നാണ് അപകടം. കൊച്ചി ലേമെർഡിയൻ ഹോട്ടലിന് മുന്നിലെ പാലത്തിൽ വെച്ച് പുറകിൽ നിന്നു അമിത വേഗത്തിൽ എത്തിയ ലോറി മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കവേ അരുൺ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനമിടിച്ചതറിഞ്ഞെങ്കിലും ലോറിയുടെ ഡ്രൈവർ നിർത്താതെ പോയി. തുടർന്നു പൊലീസിന്റെ സഹായത്തോടെ ലോറിയെ പിന്തുടർന്നു പിടിച്ചു

ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നാണ് സൂചന. കാറിന്റെ വലതു വശം ഏകദേശം പൂർണമായും തകർന്നെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ