വീട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലി വണ്ട് ശല്യം. വീടുകളില്‍ കടന്ന് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ച വണ്ടുകള്‍ സൈ്വരജീവിതം അസഹ്യമാക്കി തീർത്തു. മുപ്ലിവണ്ടിന്റെ ശല്യം മൂലം പൊറുതി മുട്ടി വീട് ഒഴിഞ്ഞു പോകാൻ ഒരുങ്ങുകയാണ് പൊൻകുന്നം ചെറുവള്ളി പടനിലം സീമസദനത്തിൽ സദാശിവൻപിള്ളയും കുടുംബവും. സദാശിവൻപിള്ളയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ഭക്ഷണം കഴിക്കാനോ കിടന്നുറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മേഖലയിൽ വണ്ട് ശല്യം രൂക്ഷമാണെന്നു നാട്ടുകാർ. വീടിന്റെ മച്ച്, അലമാര, ജനാല, പാത്രങ്ങൾ, ഫാൻ എന്നിവയിലെല്ലാം ആയിരക്കണക്കിന് വണ്ടുകൾ നിറഞ്ഞിരിക്കുകയാണ്.

 

വീട്ടുകാർ ഇവയെല്ലാം തൂത്തുവാരി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചാലും രാത്രിയാകുന്നതോടെ വണ്ടുകൾ വീണ്ടും കൂട്ടത്തോടെ പറന്നെത്തും. രാത്രിയിൽ ആഹാരം കഴിക്കാനിരുന്നാൽ മുകളിൽ നിന്ന് വണ്ടുകൾ പൊഴിഞ്ഞുവീഴുകയാണ്. വണ്ടിന്റെ ആക്രമണത്തിൽ ശരീരം മുഴുവൻ പൊള്ളലേറ്റ പാടുകളാണ്. മണ്ണെണ്ണ, പെട്രോൾ എന്നിവ ഒഴിച്ച് കൊല്ലുകയാണ് നിയന്ത്രണ മാർഗം. രാത്രിയിൽ മുറിക്കുള്ളിലെ വെളിച്ചം കെടുത്തി പുറത്ത് വെളിച്ചം നൽകി ഇവയെ വീട്ടിനുള്ളിൽ നിന്ന് ഒരു പരിധിവരെ അകറ്റാം

 

വീട്ടുകാർ ഇവയെല്ലാം തൂത്തുവാരി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചാലും രാത്രിയാകുന്നതോടെ വണ്ടുകൾ വീണ്ടും കൂട്ടത്തോടെ പറന്നെത്തും. രാത്രിയിൽ ആഹാരം കഴിക്കാനിരുന്നാൽ മുകളിൽ നിന്ന് വണ്ടുകൾ പൊഴിഞ്ഞുവീഴുകയാണ്. വണ്ടിന്റെ ആക്രമണത്തിൽ ശരീരം മുഴുവൻ പൊള്ളലേറ്റ പാടുകളാണ്. മണ്ണെണ്ണ, പെട്രോൾ എന്നിവ ഒഴിച്ച് കൊല്ലുകയാണ് നിയന്ത്രണ മാർഗം. രാത്രിയിൽ മുറിക്കുള്ളിലെ വെളിച്ചം കെടുത്തി പുറത്ത് വെളിച്ചം നൽകി ഇവയെ വീട്ടിനുള്ളിൽ നിന്ന് ഒരു പരിധിവരെ അകറ്റാം. രാത്രിയെയും വേനലിനെയും ഇഷ്ടപ്പെടുന്ന മുപ്ലി വണ്ടുകൾ കേരളത്തിൽ ആദ്യമായി തൃശൂർ ജില്ലയിലെ മുപ്ലി റബർ തോട്ടത്തിൽ കണ്ടതിനാലാണ്‌ ആ പേര്‌ വന്നത്.