oommen-chandy

കുടുംബ യോഗങ്ങളില്‍ ആവേശം നിറച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രചരണം. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് വേണ്ടി പതിനാല് കുടുംബ യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. ഓരോയിടത്തും ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. 

ശബ്ദത്തിന് അല്‍പം പ്രയാസമുണ്ടെന്ന് ഓര്‍മപ്പെടുത്തി തുടങ്ങി. രാഷ്ട്രീയം പറയുമ്പോള്‍ ഒന്നും തടസമല്ലെന്ന് ആവര്‍ത്തിച്ച് പിന്നീട് കൃത്യമായ നിലപാട്. കൊലപാതക രാഷ്ട്രീയമാ‌കും വടകരയില്‍ ചര്‍ച്ചയാകുക.  

പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി പുറത്തുവിട്ട റിപ്പോര്‍ട്ടും പ്രചരണായുധം. സ്ഥാനാര്‍ഥിയെക്കുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ എന്ന് ഓര്‍മപ്പെടുത്തി ലഘുവിവരണം. 

പേരാമ്പ്ര മണ്ഡലത്തിലെ വിവിധയിടങ്ങളിലായി പതിനാല് കുടുംബ യോഗങ്ങളിലാണ് അഞ്ച് മണിക്കൂറിനുള്ളില്‍ ഉമ്മന്‍ചാണ്ടി സംസാരിച്ച് മടങ്ങിയത്.