മൂന്നുമാസത്തോളം കേടുവരാതെ സൂക്ഷിക്കാവുന്ന പായ്ക്കറ്റ് പാല്‍ വിപണിയിലെത്തിച്ച് മില്‍മ. കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ മലയോര ഡയറിയില്‍നിന്നാണ് ലോങ് ലൈഫ് പാല്‍ ഉല്‍പാദിപ്പിക്കുന്നത്.

 

അരലീറ്റര്‍ പാലിന് 23 രൂപയാണ് വില. അള്‍ട്ര ഹൈ ടെമ്പറേച്ചര്‍ സംവിധാനത്തിലൂടെയാണ് പാല്‍ സംസ്കരിച്ച് കവറിലാക്കുന്നത്. സാധാരണ വാങ്ങുന്ന പാല്‍ തണുപ്പിച്ച് സൂക്ഷിച്ചില്ലെങ്കില്‍ എട്ടുമണിക്കൂറിനുള്ളില്‍ കേടായി പോകും. എന്നാല്‍ ലോങ് ലൈഫ് പാലിന് തണുപ്പിന്റെ ആവശ്യമില്ല. പക്ഷേ പായ്ക്കറ്റ് പൊട്ടിച്ചുകഴിഞ്ഞാല്‍ എട്ടുമണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. 140 ഡിഗ്രിയില്‍ ചൂടാക്കുന്ന പാല്‍ അഞ്ച് ലെയറുള്ള കവറിലാണ് നിറയ്ക്കുന്നത്. പ്രതിദിനം അറുപതിനായിരം ലിറ്റര്‍ ലോങ് ലൈഫ് പാലാണ് ഇവിടുന്ന് ഉല്‍പാദിപ്പിക്കുന്നത്.