padayani
കുരമ്പാല ഗോത്രകലാ ഇന്‍റര്‍നാഷണല്‍ പടയണി ഫൗണ്ടേഷന്‍റെ പന്തളം നാരായണപിള്ളയാശാന്‍ സ്മാരക പുരസ്കാരം  പടയണി കോലമെഴുത്ത് ആശാന്‍ കടപ്ര ഗോപാലകൃഷ്ണന്. അറുപത് വര്‍ഷത്തിലധികമായി കോലമെഴുത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന കടപ്രഗോപാലകൃഷ്ണന്‍ കടമ്മനിട്ടയടക്കം ഒട്ടേറെ കരകളിലെ കോലമെഴുത്താശാനാണ്. പതിനായിരത്തി ഒന്നു രൂപയും മഹാവൃക്ഷ ശില്‍പവുമാണ് പുരസ്കാരം. ഏപ്രില്‍ 22ന് കടമ്മനിട്ട ദേവീക്ഷേത്രത്തിലെ വലിയപടയണി ദിവസം നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പടയണി വിനോദ ആചാര്യനായ പന്തളം നാരായണപിള്ളയുടെ പേരില്‍ ശിഷ്യന്‍ മനു മോഹനന്‍ ഗോത്രകലാ പടയണി ഫൗണ്ടേഷനും ഔദ്യോഗിക വെബ്സൈറ്റ് WWW.PADAYANI.COM മിനും ഒപ്പം ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള, കടമ്മനിട്ട രഘുകുമാര്‍, പ്രഫ. ബി. രവികുമാര്‍ കുന്നന്താനം എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.