കൊല്ലം ഒയൂരില്‍ പട്ടിണിക്കിട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ച യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് നാട്ടുകാര്‍. ഭര്‍ത്താവും , ഭതൃമാതാവും സ്ഥിരം തുഷാരയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മകളെ കഴിഞ്ഞ രണ്ടു വർഷത്തോളമായി ഭർത്യവീട്ടുകാർ കാണാൻ പോലും അനുവദിച്ചില്ലെന്ന് തുഷാരയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും റിമാന്‍ഡിലാണ്.
ഈ മാസം ഇരുപത്തായൊന്നാം തീയതി രാത്രിയാണ് കരുനാഗപ്പള്ളി സ്വദേശിയായ തുഷാര ഓയൂർ ചെങ്കുളത്തുള്ള ഭർത്താവിന്റെ വീട്ടിൽ വെച്ച് മരണപ്പെട്ടത്.മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. രോഗിയായ തുഷാര ആഹാരം കഴിച്ചിരുന്നില്ലെന്നായിരുന്നു ഭർത്താവിന്റെ മൊഴി. ഇതിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീനടത്തിയ അന്വേഷണത്തിലാണ് അതിദാരുണമായ കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. പെൺകുട്ടിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നതായും ആഹാരം നൽകിയിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
തുഷാരയുടെ ഭാര്‍ത്താവ് ചന്തുലാല്‍, ഇയാളുടെ അമ്മ ഗീതലാല്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്. ചന്തുലാലും അമ്മയും ദുർമന്ത്രവാദികളായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സ്ത്രീധന തുക നൽകാത്തതിന്റെ പേരിലായിരുന്നുവെന്ന് മർദനമെന്ന് തുഷാരായുടെ വീട്ടുകാർ പറഞ്ഞു.പത്തു വയസിനു താഴെ മാത്രം പ്രായമുള്ള തുഷാരയുടെ രണ്ടു പെൺമക്കളെയും ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുക്കും.