ചമയവിളക്കിന്റെ പ്രഭയില്‍ കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രം. വ്രതനിഷ്ഠയോടെ ആയിരക്കണക്കിന് പുരുഷന്‍മാരാണ് സ്ത്രീ വേഷത്തില്‍ ചമയവിളക്കേന്തിയത്. ഉല്‍സവം ഇന്നു സമാപിക്കും.

കരിമഷിയെഴുതിയ കണ്ണിണകള്‍, അംഗനമാരെ വെല്ലുന്ന അഴക്. കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കെടുപ്പിന് ഇക്കൂറിയും ആയിരങ്ങളെത്തി.

ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിക്കുന്ന ഭാര്യയും ആണ്‍മക്കളെ അംഗനമാരാക്കി മാറ്റുന്ന അമ്മമാരും ക്ഷേത്രാങ്കണത്തിലെ കൗതുക കാഴ്ച്ചയാണ്.ഇന്ന് അര്‍ധരാത്രിയോടെ ഉല്‍സവം സമാപിക്കും.