ethipian-plane-clash

ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല ഡോക്ടർ മാത്യു കോശിക്ക്. മരണം വഴിമാരിയത് തലനാരിഴക്കാണ്. തകർന്നു വീണ ഇത്യോപ്യൻ യാത്രാവിമാനത്തിൽ സഞ്ചരിക്കേണ്ടിയിരുന്ന ആളായിരുന്നു ഡോക്ടർ മാത്യു കോശി പുന്നക്കാട്. യുഎൻ പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കാൻ ആ വിമാനത്തിൽ ടിക്കറ്റ് എടുത്തിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ഡോക്ടർക്ക് ഓർക്കാൻ പോലും കഴിയുന്നില്ല. 

മൂന്ന് ടിക്കറ്റാണ് തിരഞ്ഞെടുക്കാനായി സംഘാടകർ നൽകിയത്. എന്നാൽ ഇത് ശ്രദ്ധിക്കാതെയാണ് ഡോക്ടർ കോശി മറുപടി അയച്ചത്. പിന്നീട് സംഘാടകർ തന്നെ ഇത്തിഹാദ് വിമാനത്തിൽ ടിക്കറ്റ് നൽകുകയായിരുന്നു.

നയ്‌റോബിയിൽ 11 മുതൽ 15 വരെ നടക്കുന്ന യുഎൻ പരിസ്‌ഥിതി സമ്മേളനത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ എത്ര പ്രതിനിധികൾ വിമാനത്തിലുണ്ടായിരുന്നു എന്നത് ഇപ്പോഴും വ്യക്‌തമായിട്ടില്ലെന്ന് ഡോ. മാത്യു കോശി പറയുന്നു.

മരിച്ച 4 ഇന്ത്യക്കാരുടെ പേരുവിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ന്യൂഡൽഹിയിലെ പരിസ്‌ഥിതി കാലാവസ്‌ഥാമാറ്റ മന്ത്രാലയത്തിലെ യുഎൻ വികസന പരിപാടി (യുഎൻഡിപി) കൺസൽറ്റന്റ് ശിഖാ ഗാർഗ്, വൈദ്യ പന്നഗേഷ് ഭാസ്‌കർ, വൈദ്യ ഹൻസിൻ അന്നഗേഷ്, നുകവരപ്പ് മാനിഷ എന്നിവരാണു മരിച്ചത്. 

49 യാത്രക്കാരും എട്ട് ജീവനക്കാരുമായി പോയ ഇത്യോപ്യൻ എയർലൈൻസ് വിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.