salimkumar-troll-jayarajan

‘അപ്പോൾ, ഇതാണ് എന്റെ ചോദ്യം ആരാണ് ഞാൻ?’ ഹാപ്പി ഹസ്ബെൻസ് എന്ന സിനിമയിൽ സലീംകുമാർ പറഞ്ഞ ഇൗ ഡയലോഗ് ട്രോളുകളിൽ പലതവണ നിറഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം ഡയലോഗ് ഉപയോഗിച്ച് വിശദീകരണം നൽകേണ്ട ഗതികേടാണ് അദ്ദേഹത്തിന് ഇപ്പോൾ വന്നിരിക്കുന്നത്.

വടകരയിൽ പി. ജയരാജനെ വിജയിപ്പിക്കരുതെന്ന് സലീംകുമാർ പറഞ്ഞതായി അദ്ദേഹത്തിന്റെ ചിത്രം വച്ച് പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇതിനൊപ്പം താനൊരു കോൺഗ്രസുകാരനാണെന്നും എന്നിരുന്നാലും ഇത്തവണ ജയരാജനെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റുകളും സലീംകുമാറിന്റെ ചിത്രം വച്ച് ഇതിനൊപ്പം പ്രചരിച്ചു. ഇൗ രണ്ടു വ്യാജപോസ്റ്റുകളോടും രസകരമായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ ചോദ്യം ഇതാണ്. ഇതിൽ ആരാണ് ഞാൻ?’ എന്ന തലക്കെട്ടോടെ രണ്ടു പോസ്റ്റുകളും പങ്കുവച്ചാണ് ഫെയ്സ്ബുക്കിലൂടെ ചിരിയിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ വിമർശനം.