ബാങ്കുകളുടെ ജപ്തി ഭീഷണിയെ ഭയക്കാതെ കടങ്ങള്‍ തിരിച്ചടക്കാനുള്ള സാവകാശമാണ് കര്‍ഷകര്‍ക്ക് ഉണ്ടേകേണ്ടതെന്ന് റോഷി അഗ്സ്റ്റിന്‍ എംഎല്‍എ. ജപ്തി ഭീഷണികളാണ് ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യകളുടെ പ്രധാന കാരണം. പ്രളയാനന്തരം കൃഷി നശിച്ചതോടെ വായ്പകള്‍ തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ കര്‍ഷകര്‍ വലയുകയാണ്.
കാർഷിക വായ്പകൾക്ക് ഒരുവർഷം മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം കർഷകരും കാർഷികേതര വായ്പകളാണ് എടുത്തിരിക്കുന്നത്്. വിവിധ ബാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ജപ്തി നോട്ടീസുകളുമായി കർഷകരുടെ വീടുകളിൽ കയറിയിറങ്ങാൻ തുടങ്ങിയതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഇടുക്കിയില്‍ ഒന്നിനുപുറകെ ഒന്നായി ഏഴ് കര്‍ഷകര്‍ക്ക് ജീവനൊടുക്കേണ്ടിവന്നതും ഇതുകൊണ്ടാണ്
നാട്ടുകാരിൽ പലരോടും ജപ്തി നടപടികളുടെ കാര്യം അധികൃതർ പറഞ്ഞതിനാൽ കർഷകർക്കു മാനഹാനിയും ഉണ്ടായി. ഇതിനൊപ്പം വട്ടിപ്പലിശക്കാരുടെ ഭീഷണിയും കൂടിവന്നു. നിത്യവൃത്തിക്കും മക്കളുടെ പഠനത്തിനും പണം കണ്ടെത്താൻ കഴിയാതെ പല കർഷകരും ദുരിതത്തിലാണ്. കർഷകരുടെ കടങ്ങൾ എഴുതി തള്ളാനും പലിശയെങ്കിലും അടയ്ക്കാൻ തയാറാകുന്നവർക്കു സാവകാശം നൽകാനും ഉള്ള നടപടികളാണ് ഉടൻ സ്വീകരിക്കേണ്ടത്. പ്രളയാനന്തരം ഇങ്ങനെ കരിഞ്ഞുണങ്ങിയ, ഉരുള്‍പൊട്ടലില്‍ ഇല്ലാതായിപ്പോയ കൃഷിയിടങ്ങളുടെ കാഴ്ച്ച ജില്ലയില്‍ എല്ലായിടത്തുമുണ്ട്. കൃഷിയില്‍ നിന്നുള്ള വരുമാനം ഇല്ലാതായതോടെയാണ് എല്ലാവരുടെയും വായ്പ തിരച്ചടവ് മുടങ്ങിയത്.