മനുഷ്യക്കടത്തിനും അടിമവേലയ്ക്കുമെതിരായ ഉറച്ച പെൺശബ്ദത്തിന് വനിത വുമൺ ഓഫ് ദ് ഇയർ പുരസ്‌കാരം. കൊച്ചിയിലെ പ്രൗഢമായ ചടങ്ങിൽ മലയാളി വനിതയായ റാണി ഹോങ്ങ് പുരസ്‌കാരം ഏറ്റുവാങ്ങി. മനുഷ്യക്കടത്തിനെതിരെയുള്ള ലോകത്തിന്റെ ശബ്ദമായി മാറിയ മലയാളിവനിതയായ റാണി ഹോങ് യു.എന്നിന്റേതടക്കമുള്ള പുരസ്കാര ജേതാവാണ്.
നടിയും സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ നന്ദിതാദാസില്‍നിന്ന് വനിത വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ഈറനണിഞ്ഞ കണ്ണുകളുമായാണ് റാണി ഹോങ് തന്റെ കഥ ആവര്‍ത്തിച്ചത്. കൊച്ചിയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കഴിഞ്ഞിരുന്ന റാണി ഹോങിമെ നാല്‍പതുവര്‍ഷം മുന്‍പാണ് മനുഷ്യക്കടത്തുസംഘം തട്ടിയെടുക്കുന്നത്.
കാനഡയിലെത്തിച്ച് അനധികൃതമായി റാണിയെ ദത്ത് നല്‍കുകയായിരുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം 99ല്‍ കൊച്ചിയിലെത്തി അമ്മയെ കണ്ടുവെങ്കിലും പറിച്ചെറിയപ്പെട്ട ജീവിതം റാണിയെ ലോകത്തിന്റെ മറ്റൊരുകോണില്‍തന്നെനിലയുറപ്പിച്ചു. പിന്നീട് 2006ല്‍ മനുഷ്യക്കടത്തിനും അടിമവേലയ്ക്കുമെതിരെ ഭര്‍ത്താവുമായി ചേര്‍ന്ന് തുടങ്ങി ട്രോണി ഫൗണ്ടേഷന്‍ രാജ്യാന്തരശ്രദ്ധനേടി.
പുരസ്കാരങ്ങള്‍ക്ക് അര്‍ഥമില്ലാത്ത കാലത്ത് വനിതയുടേത് അര്‍ഥവത്തായ പുരസ്കാരമെന്ന് നന്ദിത ദാസ്.
സിയാൽ എം.ഡി വി.ജെ.കുര്യൻ, മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ആൻഡ് ഡയറക്ടർ ഹർഷ മാത്യു , വനിത എഡിറ്റർ ഇൻ ചാർജ് മധുചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.