കോണ്‍ഗ്രസ് സമ്മേളനത്തില്‍ ശബ്ദ സംവിധാനം തകരാറിലായതിെന തുടര്‍ന്ന് പ്രസംഗം പരിഭാഷപ്പെടുത്തിയ വി.ഡി.സതീശന് ഒന്നിലേറ തവണ പിഴവ് പറ്റി. രണ്ടു തവണ മൈക്കിന്‍റെയും പരിഭാഷകന്‍റെയും സ്ഥാനം മാറ്റി നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. അടിക്കടി പിഴവുകള്‍ വന്നത് രാഹുലിന് തന്നെ മനസ്സിലായെങ്കിലും സ്നേഹപൂര്‍വമായിരുന്നു ഇടപെടല്‍. പിന്നെ രാഹുല്‍ ഗാന്ധി തന്റെ അരികിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് കേള്‍ക്കാമെന്ന് സതീശന്‍ പറ​ഞ്ഞെങ്കിലും രാഹുല്‍ അരികിലേക്ക് വിളിച്ച് ഒരു മൈക്ക് നീക്കി നല്‍കി. 

 

സമീപത്ത് ഒപ്പം നിര്‍ത്തിയാണ് പ്രസംഗവും പരിഭാഷയും പൂര്‍ത്തിയാക്കിയത്. പ്രസംഗം അവസാനിച്ച ശേഷം വി. ‍‍‍ഡി സതീശന്‍റെ പരിഭാഷ മികച്ചതായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. ശബ്ദസംവിധാനമാണ് അദ്ദേഹത്തെ കുഴക്കിയതെന്ന് രാഹുല്‍ വിശദീകരിച്ചു. അദ്ദേഹത്തിന് കയ്യടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിക്കുകയും ചെയ്തു. ഒപ്പം രാഹുലും കയ്യടിച്ചു.