സാങ്കേതിക സര്‍വകലാശാലയുടെ ബിടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ചോദ്യ പേപ്പറുകളില്‍ ഗുരുതര പിഴവുകള്‍. ഇലക്ട്രോണിക്സ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ മാത്രം ഇരുപത്തേഴ് തെറ്റുകള്‍. ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന വ്യാകരണം പോലും അറിയാത്തവരാണ് ചോദ്യ പേപ്പറുകള്‍ തയാറാക്കിയിരിക്കുന്നതെന്നും വ്യക്തം.
വെള്ളപേപ്പറിലെ ഈ ചുവന്ന വരകള്‍ കണ്ട് ഇതൊരു ഉത്തരപേപ്പറാണെന്ന് കരുതരുത്. ചോദ്യപ്പേപ്പറാണ്. സാങ്കേതിക സര്‍വകലാശാല ഡിസംബര്‍– ജനുവരി മാസങ്ങളിലെ ബി ടെക് മൂന്നും ഏഴും സെമസ്ററര്‍ പരീക്ഷയുടെ ചോദ്യക്കടലാസുകള്‍.
നിറയെ വ്യാകരണത്തെറ്റുകളും അക്ഷരതെറ്റുകളും. ഒന്നില്‍ മാത്രമല്ല, എല്ലാ വിഷയങ്ങളുടേയും ചോദ്യപേപ്പറുകളിലുമുണ്ട് ഇതേ പിഴവുകള്‍. ഇലക്ട്രോണിക് ഡിവൈസസ് ആന്‍ഡ് സര്‍ക്യൂട്ട്സ് എന്ന പേപ്പറിന്റെ ചോദ്യക്കടലാസില്‍ മാത്രം ഇരുപത്തേഴ് തെററുകളുണ്ട്.
സാങ്കേതിക സര്‍വകലാശാലയുടെ പോക്ക് താഴോട്ടാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ചോദ്യപേപ്പറുകളില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍വര്‍ തകരാര്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷകള്‍ തോന്നിയപോലെ നടത്തല്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ക്ക് പിന്നാലെയാണ് ചോദ്യക്കടലാസുകളിലെ തെറ്റുകളും സര്‍വകലാശാലയെ പ്രതിക്കൂട്ടിലാക്കുന്നത്. ഇത്രയും അബദ്ധങ്ങള്‍ ചോദ്യപേപ്പറുകളില്‍ നിറച്ച അധ്യാപര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ യോഗ്യരാണോ എന്ന ആശങ്കയും ഉയരുന്നു.