സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷന്‍ കൊച്ചി കളമശേരിയില്‍. മെട്രോയുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്റ്റേഷന്റെ ഉദ്ഘാടനം ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കൊച്ചി മെട്രോ ഓടിത്തുടങ്ങി ഒന്നരവര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മെട്രോയുമായി ബന്ധപ്പെട്ട കേസുകളെല്ലാം കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ സ്റ്റേഷനിലേക്ക് മാറും. നിലവില്‍ മെട്രോയുമായി ബന്ധപ്പെട്ട കേസുകളെല്ലാം അതാത് സ്റ്റേഷന്‍ പരിധിയിലാണ്.
സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനത്തിലെ കാലതാമസമാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം വൈകിച്ചത്.
ഫെബ്രുവരി 10ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ആദ്യ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ആഘോഷമാക്കാനുളള തയാറെടുപ്പിലാണ് കെ.എം.ആര്‍.എല്ലും പൊലീസും.
സി.ഐ, വനിതാ എസ്.ഐ അടക്കം മൂന്ന് എസ്.ഐമാര്‍, 3 എഎസ്ഐമാര്‍ 16 പൊലീസുകാര്‍ എന്നിവരെ മെട്രോ സ്റ്റേഷനില്‍ നിയമിച്ചിട്ടുണ്ട്.