majery-clg-strike

മഞ്ചേരിമെഡിക്കല്‍‌ കോളജിന്റെ  കെട്ടിടനിര്‍മാണം വഴിതര്‍ക്കത്തില്‍ കുരുങ്ങി. സ്വകാര്യ വ്യക്തി സ്ഥലം വി‌‍ട്ടുനല്‍കാത്തതാണ് പ്രതിസന്ധിക്കുകാരണം. പ്രശ്നത്തിന്   പരിഹാരമായില്ലെങ്കില്‍ ഒരു മാസത്തിനകം ജോലികള്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കി.

ഹോസ്റ്റലിനായി മഞ്ചേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരമായിരുന്നു ഇത്.ഇതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ കെട്ടിടമുള്‍പ്പടെ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും ഒരു മാസം മുന്‍പ് നിര്‍മാണം ആരംഭിച്ചതും.18 ഏക്കറില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍, മറ്റ് ജീവനക്കാര്‍ക്കായുള്ള ഫ്ലാറ്റ് ഉള്‍പ്പടെ നാലു കെട്ടിടങ്ങളുടെ നിര്‍മാണമാണ് ആരംഭിച്ചത്.എന്നാല്‍ സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ കെട്ടിട നിര്‍മാണത്തിനായുള്ള വലിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ല

18 മാസം കൊണ്ട് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി കെട്ടിടം കൈമാറാനാണ് നേരത്തെ തീരുമാനിച്ചത്.നിലവിലെ സാഹചര്യത്തിന് മാറ്റമുണ്ടായില്ലെങ്കില്‍ അത് വൈകും. സ്ഥിതി മാറിയില്ലെങകില്‍  ഹോസ്റ്റലിനായി വിദ്യാര്‍ഥികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.